താരത്തിന്‍റെ 36- മത്തെ പിറന്നാള്‍ ദിനത്തിലാണ് ട്രെയ്‍ലറെത്തിയത്. 96 ന്‍റെ വമ്പന്‍ വിജത്തിന് ശേഷം താരം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പരമപഥം വിളയാട്ട്.

സൂപ്പര്‍ ഹിറ്റ് ചിത്രം 96 ന്‍റെ വമ്പന്‍ വിജത്തിന് ശേഷംതൃഷ നായികയായി എത്തുന്ന പരമപഥം വിളയാട്ട് എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തി. തൃഷയുടെ അറുപതാമത്തെ ചിത്രമാണ് പരമപഥം വിളയാട്ട്. താരത്തിന്‍റെ 36 -മത്തെ പിറന്നാള്‍ ദിനത്തിലാണ് ട്രെയ്‍ലര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സൂപ്പര്‍ ത്രില്ലറായിരിക്കുമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.

ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎൽ അഴകപ്പൻ, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും എത്തുന്നുണ്ട്. 

ട്രെയ്‍ലര്‍ കാണാം