Asianet News MalayalamAsianet News Malayalam

തെലുങ്കില്‍ വൻ മടങ്ങിവരവിന് തൃഷ; ചിരഞ്ജീവിയുടെ സിനിമയില്‍ നായികയാകുന്നു

ചിരഞ്ജീവി നായകനാകുന്ന സിനിമയില്‍ നായികയാകാൻ തൃഷ.

Trisha to get back to Telugu with Chiranjeevi 152
Author
Hyderabad, First Published Oct 18, 2019, 2:10 PM IST

തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളില്‍ നായകയായ താരമാണ് തൃഷ. ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയില്‍ തൃഷ നായികയാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തൃഷ ഏറ്റവും ഒടുവില്‍ തെലങ്കില്‍ അഭിനയിച്ചത് 2016ലാണ്. നായിക എന്ന ചിത്രത്തില്‍. ചിരഞ്ജീവി നായകനാകുന്ന നൂറ്റിയമ്പത്തിരണ്ടാമത് ചിത്രത്തിലാണ് അടുത്തതായി തൃഷ നായികയാകുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. തിരുനാവുക്കരശ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റര്‍. സുരേഷ് ശെല്‍വരാജൻ ആണ് പ്രൊജക്റ്റ് ഡിസൈനര്‍. ചിരഞ്ജീവിയുടെ അമ്മ അഞ്ജനയും ഭാര്യ സുരേഖയും ഉള്‍പ്പടെയുള്ളവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുരേഖയാണ് ആദ്യ ക്ലാപ് അടിച്ചത്. അതേസമയം ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡ്ഡി വൻ ഹിറ്റാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിച്ചത്.

Follow Us:
Download App:
  • android
  • ios