ഗര്‍ജനൈ  എന്ന പേരിലായിരിക്കും തമിഴില്‍ ചിത്രമെത്തുക.

അനുഷ്‍ക ശര്‍മ്മ നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് എൻഎച്ച് 10. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്. ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയാണ്. എൻഎച്ച് 10 തമിഴിലേക്ക് എത്തുമ്പോള്‍ നായികയാകുന്ന തൃഷയാണ്.

Add Asianetnews as a Preferred SourcegooglePreferred

സുന്ദര്‍ ബാലുവാണ് തമിഴില്‍ എൻഎച്ച്10 സംവിധാനം ചെയ്യുന്നത്. ഗര്‍ജനൈ എന്ന പേരിലായിരിക്കും തമിഴില്‍ ചിത്രമെത്തുക. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമ്രേഷ് ഗണേഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.