എം ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായിക തൃഷയാണ്.

തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ താരമാണ് തൃഷ. മികച്ച കഥാപാത്രങ്ങളിലൂടെ വിസ്‍മയിപ്പിക്കുന്ന നടി. തൃഷയുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഒട്ടേറെ സിനിമകളാണ് തൃഷ നായികായി ഒരുങ്ങുന്നത്. തൃഷ നായികയായി ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഗര്‍ജനൈ. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായിക തൃഷയാണ്.

മധുവെന്ന കഥാപാത്രമായിട്ടാണ് ഗര്‍ജനൈയില്‍ തൃഷ അഭിനയിക്കുന്നത്. അനുഷ്‍ക ശര്‍മ്മ നായികയായ എൻഎച്ച് 10 എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗര്‍ജനൈ ഒരുക്കുന്നത്. നവദീപ് സിംഗ് ഹിന്ദിയില്‍ എൻഎച്ച് 10 സംവിധാനം ചെയ്‍തത്. ഗര്‍ജനൈയില്‍ തൃഷയ്‍ക്കൊപ്പം വംശി കൃഷ്‍ണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അമ്രിഷ് ഗണേഷ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം എ ആര്‍ മുരുഗദോസിന്റെ കഥയാണ് എം ശരവണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.