Singer Suchitra Says 'Parasites Enter Successful People's Lives' Amid Vijay-Trisha Affair Rumours. തനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ലെന്നും, ഒറ്റപ്പെടുന്ന വിജയിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പരാദജീവിയെ പോലെയാണ് തൃഷയെന്നും പറഞ്ഞ സുചിത്ര വിജയ്ക്ക് രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ പിന്തുണയില്ലാതെ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് ഇന്ന് അധികാരമേറ്റു. ഇന്ന് രാവിലെ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങിനെത്തിയ തൃഷയുടെ സാന്നിധ്യം വലിയ രീതിയിലാണ് ദേശീയ മാധ്യമങ്ങളടക്കം ആഘോഷിച്ചത്. ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജി നിലനിൽക്കുന്നതിനിടെയാണ് വിജയ്‌യുടെ രാഷ്ട്രീയവിജയം എന്നതും ശ്രദ്ധേയമാണ്. തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021 ഏപ്രിൽ മുതൽ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും വിജയ് ബന്ധം തുടർന്നുകൊണ്ടുപോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സത്യപ്രതിജ്ഞയ്ക്കെത്തിയ തൃഷയുടെ സാന്നിധ്യം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇപ്പോഴിതാ തൃഷയ്‌ക്കെതിരെയുള്ള ഗായിക സുചിത്രയുടെ വിമർശനങ്ങളാണ് ചർച്ചയാവുന്നത്. തനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ലെന്നും, ഒറ്റപ്പെടുന്ന വിജയിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പരാദജീവിയെ പോലെയാണ് തൃഷയെന്നും പറഞ്ഞ സുചിത്ര വിജയ്ക്ക് രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ പിന്തുണയില്ലാതെ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

"എനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ല. ഇത് ഞാൻ വളരെ വസ്തുനിഷ്ഠമായി പറയുന്നതാണ്. വിജയ്‌യെ എനിക്ക് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങൾ തുറന്നുപറയാൻ എനിക്ക് മടിയില്ല. വിജയ് ബന്ധുക്കളിൽ നിന്നും ഭാര്യയിൽ നിന്നും അകന്നാണ് കഴിയുന്നത്. ഇങ്ങനെ ഒറ്റപ്പെടുന്ന വിജയിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് ഇത്തിൾക്കണ്ണികൾ കടന്നുകൂടും. എന്നാൽ വിജയ് ഇതുവരെ ആത്മപരിശോധനയ്ക്ക് മുതിർന്നിട്ടില്ല. രാഷ്ട്രീയത്തിന്റെ ആഴക്കടലുകളിൽ വിജയിയെ നയിക്കാൻ പിതാവിന് മാത്രമേ സാധിക്കൂ. പിതാവിന്റെ പിന്തുണയില്ലെങ്കിൽ രാഷ്ട്രീയത്തിൽ വിജയിക്ക് കാര്യമായൊന്നും നേടാനാവില്ല." സുചിത്ര പറയുന്നു. ഫസ്റ്റ്പോസ്റ്റിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സുചിത്രയുടെ പ്രതികരണം.

അതേസമയം വിജയ്‍യും തൃഷയുടെ ബന്ധപ്പെട്ട് ഉയരുന്ന ആരോപങ്ങളിൽ ഇരുവരും പരസ്യമായി ഇതുവരെ യാതൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോട് കൂടി ഇനി എന്താണ് വിവാഹമോചന ഹർജിയിൽ സംഭവിക്കാൻ പോവുന്നതെന്നും തമിഴകം ഉറ്റുനോക്കുന്ന കാര്യമാണ്. കോടതിക്ക് പുറത്ത് ഹർജി ഒത്തുതീർപ്പാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.