ജയസൂര്യ നായകനാകുന്ന, തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ. 

ജയസൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് തൃശൂര്‍ പൂരം. ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രാജേഷ് മോഹനൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രതീഷ് വേഗ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് മെയ്‍ക്കിംഗ് വീഡിയോയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡ്യൂപ്പില്ലാതെയാണ് ജയസൂര്യ ആക്ഷൻ രംഗങ്ങള്‍ ചെയ്‍തിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക.