സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരമാണ് മാധവൻ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മാധവന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഒരു ട്രോളിന് മാധവൻ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. മാധവൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താൻ മദ്യപാനി ആണ് എന്ന കമന്റിന് ആണ് മാധവൻ മറുപടി നല്‍കിയിരിക്കുന്നത്.

ഒരിക്കല്‍ മാധവൻ നമ്മുടെ ഹൃദയം കവര്‍ന്നിരുന്നു. ഇപ്പോള്‍ മദ്യപാനവും ലഹരിയും കാരണം മാധവന്റെ കരിയറും ജീവിതവും ഒക്കെ നശിക്കുന്നു. അദ്ദേഹത്തെ കണ്ണുകളും മുഖവും നോക്കിയാല്‍ മതി എല്ലാം മനസിലാകും എന്നായിരുന്നു കമന്റ്. ഓ താങ്കളുടെ രോഗനിര്‍ണയം ഇങ്ങനെയാണോ? നിങ്ങളുടെ രോഗികളെ ഓര്‍ത്ത് ഞാൻ ആശങ്കപ്പെടുന്നു, നിങ്ങള്‍ക്ക് ഡോക്ടറുടെ അപോയ്‍ൻമെന്റ് ആവശ്യമാണ് എന്നാണ് മാധവൻ മറുപടി നല്‍കിയത്. മാധവൻ കമന്റിന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. മാധവന്റെ മറുപടി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോകെട്രി: ദ നമ്പി ഇഫക്റ്റ് എന്ന സിനിമയിലാണ് മാധവൻ ഇപ്പോള്‍ അഭിനയിക്കുന്നത്.

മാധവൻ തന്നെയാണ്  റോകെട്രി: ദ നമ്പി ഇഫക്റ്റ് എന്ന ചിത്രം സംവിധാനം ചെയ്യുന്നതും.