സുനാമി എന്ന സിനിമയിലെ മനോഹരമായ ഗാനം പുറത്തുവിട്ടു.

ലാലും മകൻ ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയാണ് സുനാമി. ലാല്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഇപോഴിതാ സിനിമയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മനോഹരമായ ഗാനമാണ് ഇതെന്ന് എല്ലാവരും പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ലാല്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബാലു വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സുരേഷ് കൃഷ്‍ണ, അജു, മുകേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ആരാണിതെന്നെ തിരഞ്ഞു വന്നു എന്നാണ് ഗാനത്തിന്റെ വരികളുടെ തുടക്കം. മമ്മൂട്ടിയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നു. സുനാമിയുടെ ചിത്രീകണം ഉദ്ദേശിച്ച രീതിയില്‍ രീതിയില്‍ ചെയ്യാൻ സാധിച്ചതില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നേരത്തെ ലാല്‍ രംഗത്ത് എത്തിയിരുന്നു.

അജയ് മാങ്ങാട് ആണ് കലാ സംവിധായകൻ.

നേഹ എസ് നായരും കേശവ് വിനോദും ആണ് ഗായകര്‍.