Asianet News MalayalamAsianet News Malayalam

'സമാഗരിസ', ഇതാ ഇന്നസെന്റും മുകേഷും അജു വര്‍ഗീസും സുരേഷ് കൃഷ്‍ണയും ചേര്‍ന്ന് പാടിയ പാട്ട്- വീഡിയോ

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്‍ണ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Tsunami film song out
Author
Kochi, First Published Feb 20, 2021, 1:49 PM IST

ലാലും മകൻ ജൂനിയര്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. ലാല്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഇപോഴിതാ സിനിമയുടെ പുതിയൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.മനോഹരമായ ഗാനമാണ് ഇതെന്ന് എല്ലാവരും പറയുന്നു.

ലാല്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബാലു വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സുരേഷ് കൃഷ്‍ണ, അജു, മുകേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സമാഗരിസ  എന്നാണ് ഗാനത്തിന്റെ വരികളുടെ തുടക്കം. താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നു. സുനാമിയുടെ ചിത്രീകണം ഉദ്ദേശിച്ച രീതിയില്‍ രീതിയില്‍ ചെയ്യാൻ സാധിച്ചതില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നേരത്തെ ലാല്‍ രംഗത്ത് എത്തിയിരുന്നു.

അജയ് മാങ്ങാട് ആണ് കലാ സംവിധായകൻ.

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്‍ണ തുടങ്ങിയവരാണ് ഗായകര്‍.

Follow Us:
Download App:
  • android
  • ios