ഡി​ഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ വെങ്കടേഷും സായിയും ആണ് മരിച്ചത്. 

ഴിഞ്ഞ ദിവസം ആയിരുന്നു നടൻ സൂര്യയുടെ പിറന്നാൾ. പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ തുടങ്ങിയിരുന്നു. ഈ ആഘോഷങ്ങൾക്കിടെ രണ്ട് യുവാക്കൾ മരിച്ചുവെന്ന വാർത്തകളാണ് ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സൂര്യയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ ഇവർക്ക് ഷോക്കേൽക്കുക ആയിരുന്നു. 

എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. പൽനാട് ജില്ലയിലെ നരസാരപ്പേട്ടിൽ ആണ് സംഭവം. ഡി​ഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ വെങ്കടേഷും സായിയും ഫ്ലെക്സ് വയ്ക്കാൻ തീരുമാനിക്കുക ആയിരുന്നു. ഫ്ലെക്സ് ഉയര്‍ത്തുന്നതിനിടെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടി. ഇതോടെ താഴെ നിന്ന രണ്ടുപേര്‍ക്ക് ഷോക്കേല്‍ക്കുക ആയിരുന്നുവെന്ന് ന്യു ഇന്ത്യന്‍ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു. 

അതേസമയം, കങ്കുവ എന്ന സൂര്യ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കും ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന തരത്തിലുള്ള കങ്കുവയുടെ ആദ്യകാഴ്ച പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ വീഡിയോ ഇങ്ങനെ ആണെങ്കിൽ സിനിമ വേറെ ലെവൽ ആയിരിക്കുമെന്നും 1000കോടി ഉറപ്പിക്കാമെന്നുമാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. 

'അവർ ചെയ്ത നന്മകളെ കുറിച്ച് ഓർക്കണം'; വിനായകൻ വിഷയത്തിൽ ബാല

സൂര്യയുടെ കരിയറിലെ 42ാമത് ചിത്രമാണ് കങ്കുവ. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News