ചിമ്പു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാർ എന്ന ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നൻ'(Maamannan). കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ(Fahadh Faasil) എത്തുന്ന സിനിമ കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം അറിയിക്കുകയാണ് നടൻ ഉദയനിധി സ്റ്റാലിൻ. സെറ്റിലെ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'രണ്ടാം ഷെഡ്യൂൾ അവസാനിച്ചു. കീർത്തി സുരേഷും ഫഹദും ഡേറ്റ് തന്നാൽ മാത്രമേ അവസാന ഷെഡ്യൂൾ നടക്കുകയുള്ളൂ. എല്ലാ ടോർച്ചറിനും മാരി സെൽവരാജിനോട് ക്ഷമ ചോദിക്കുന്നു', എന്നാണ് ഉദയനിധി ട്വീറ്റ് ചെയ്തത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.
അതേസമയം, ചിമ്പു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാർ എന്ന ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം.
Shine Tom Chacko : മാധ്യമങ്ങളെ കണ്ട് 'മിന്നൽ ഓട്ടം' ഓടി ഷൈന്‍ ടോം ചാക്കോ ! വീഡിയോ
