Asianet News MalayalamAsianet News Malayalam

ഉള്ള് കവർന്ന് ഉർവശിയും പാർവതിയും; രണ്ടാം വാരത്തിലും നിറഞ്ഞ സദസിൽ 'ഉള്ളൊഴുക്ക്'

ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്

ullozhukku into second successful week in movie theatres urvashi parvathy thiruvothu
Author
First Published Jun 29, 2024, 5:51 PM IST

സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രങ്ങൾക്ക് പൊതുവെ പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നത് കുറവാണ്. ഇത്തരം ചിത്രങ്ങൾ സമൂഹത്തിലെ ചെറിയൊരു വിഭാഗം ആളുകൾ മാത്രം കാണുകയും ചർച്ച ചെയ്യുകയുമാണ് പൊതുവെ പതിവ്. എന്നാൽ ഈ പതിവുകളെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് മിന്നുന്ന വിജയത്തിലേക്ക് നീങ്ങുകയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉർവശി - പാർവതി ചിത്രം ഉള്ളൊഴുക്ക്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം കേരളത്തിലുടനീളം പ്രദർശിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങളിലും ഈയാഴ്ച ചിത്രം റിലീസാകും. കുടുംബങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ഫാമിലി ബ്ലോക്ക്ബസ്റ്റർ തന്നെയായി മാറിയിരിക്കുകയാണ് ഉള്ളൊഴുക്ക്. 

മനുഷ്യമനസ്സുകളുടെ സങ്കീർണ്ണ വികാരങ്ങളെ അതീവമനോഹരമായി സംവിധായകൻ ക്രിസ്റ്റോ ടോമി വെള്ളിത്തിരയിൽ വരച്ചുകാട്ടിയപ്പോൾ മഹാനടി ഉർവശിയുടെയും ഈ തലമുറയിലെ മികച്ച നടിമാരിൽ ഒരാളായ പാർവതിയുടെയും മിന്നും പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തെ പ്രശംസിച്ച് വരുന്ന പോസ്റ്റുകളും വിശകലന വീഡിയോകളും ചിത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ സൂചനയാണ്.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിച്ചിരിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് റെവറി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്. 

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസർ: പാഷാൻ ജൽ, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വർക്ക്സ് കൊച്ചി, വിഷ്വൽ പ്രൊമോഷൻസ്: അപ്പു എൻ ഭട്ടതിരി, പിആർഒ: ആതിര ദിൽജിത്ത്.

ALSO READ : ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് ബാബു; 'ഡിഎന്‍എ'യുടെ പുത്തന്‍ ടീസറുമായി അണിയറക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios