Asianet News MalayalamAsianet News Malayalam

Vaathi : 'വാത്തി'യുടെ ഛായാഗ്രാഹകന് കൊവിഡ് സ്ഥിരീകരിച്ചു, നിരാശയോടെ പിൻമാറ്റം

ധനുഷ് നായകനാകുന്ന ചിത്രം 'വാത്തി'യുടെ ഛായാഗ്രാഹകന് കൊവിഡ്.

Unexpected big change in Dhanush starrer Vaathi
Author
Kochi, First Published Jan 25, 2022, 5:56 PM IST

ധനുഷ് നായകനാകുന്ന ചിത്രം 'വാത്തി' (Vaathi) അടുത്തിടെയാണ് ആരംഭിച്ചത്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന 'വാത്തി'യില്‍ സംയുക്ത മേനോനാണ് നായിക.  ധനുഷ് തന്നെയായിരുന്നു 'വാത്തി' ചിത്രം പ്രഖ്യാപിച്ചത്.  ഇപോഴിതാ 'വാത്തി' ചിത്രത്തില്‍ നിന്ന് ഒരു അപ്രതീക്ഷിത പിൻമാറ്റം ഉണ്ടായതിനെ കുറിച്ചാണ് വാര്‍ത്ത.

ദിനേഷ് കൃഷ്‍ണൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ദിനേഷ് കൃഷ്‍ണന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പിൻമാറിയിരിക്കുകയാണ്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ ഭാഗമാകാനാകില്ലന്ന് ദിനേഷ് കാര്ത്തിക് അറിയിച്ചു. തെലുങ്കിലും തമിഴിലുമായിട്ടുള്ള ചിത്രത്തില്‍ അധ്യാപകനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് 'വാത്തി'.  ധനുഷിനും സംയ്‍ക്തയ്‍ക്കും പുറമേ ആരൊക്കെ അഭിനയിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'വാത്തി'. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും 'വാത്തി'യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios