ഡിസ്‍കവറി ചാനലിലെ മാൻ വെഴ്‍സസ് വൈല്‍ഡ് പ്രോഗ്രാമില്‍ അതിഥിയായി രജനികാന്ത് പങ്കെടുത്തത് വൻ വാര്‍ത്തയായിരുന്നു. മോദിക്ക് ശേഷം മാൻ വെഴ്‍സസ് വൈല്‍ഡ് പ്രോഗ്രാമില്‍ അതിഥിയായി പങ്കെടുക്കുന്ന ഇന്ത്യക്കാരനുമായി രജനികാന്ത്.  ഷോയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍  തരംഗമായിരുന്നു.  പ്രോഗ്രാം ചെയ്യുന്ന ബിയര്‍ ഗ്രില്‍സിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്. അവിസ്‍മരണീയമായ അനുഭവം എന്നാണ് രജനികാന്ത് പ്രതികരിച്ചത്.

വളരെ നന്ദി, ബിയര്‍ ഗ്രില്‍സ്. അവിസ്‍മരണീയമായ ഒരു അനുഭവത്തിന്- രജനികാന്ത് പറയുന്നു. നാല് പതിറ്റാണ്ടോളമുള്ള സിനിമ ജീവിതത്തിനു ശേഷം താൻ അവസാനം ടെലിവിഷനിലേക്ക് എത്താൻ സമ്മതിച്ചിരിക്കുന്നുവെന്നാണ് രജനികാന്ത് നേരത്തെ പ്രതികരിച്ചിരുന്നത്.  കര്‍ണ്ണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലായിരുന്നു പ്രോഗ്രാമിന്റെ ഷൂട്ടിംഗ് നടന്നത്. അതേസമയം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാര്‍ ആണ് രജനികാന്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മികച്ച പ്രതികരണത്തോടെ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.