ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരമാണ് ഉണ്ണി മുകുന്ദൻ. അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഉണ്ണി മുകുന്ദൻ മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന് തന്റെ കൂളിംഗ് ഗ്ലാസ് ഉണ്ണി മുകുന്ദൻ സമ്മാനിച്ചതാണ് പുതിയ വാര്‍ത്ത.

സാമൂഹ്യമാധ്യമത്തില്‍ ഉണ്ണി മുകുന്ദൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്‍തിരുന്നു. പലരും ഫോട്ടോയ്‍ക്ക് കമന്റുകളിട്ടു. എന്നാല്‍ ഒരു ആരാധകന് ഉണ്ണി മുകുന്ദന്റെ കൂളിംഗ് ഗ്ലാസ്സിനെ കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്.  ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് എന്നായിരുന്നു വൈഷ്‍ണവ് എന്നയാളുടെ കമന്റ്. പോസ്റ്റല്‍ അഡ്രസ് അയക്കൂവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ആരാധകന് ഉണ്ണി മുകുന്ദൻ കൂളിംഗ് ഗ്ലാസ് അയച്ചുകൊടുക്കുകയും ചെയ്‍തു.