വെറും കൂടിക്കാഴ്ചയോ അതോ..; വിക്രത്തെ കണ്ട് ഉണ്ണി മുകുന്ദന്‍, 'മാര്‍ക്കോ 2' പ്രതീക്ഷയില്‍ ആരാധകര്‍

വന്‍ വിജയമാണ് മാര്‍ക്കോ നേടിയത്

unni mukundan meets chiyaan vikram fans expect marco 2

ഇന്ത്യന്‍ സിനിമയിലെതന്നെ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് മലയാള ചിത്രം മാര്‍ക്കോയുടേത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമെന്ന വിശേഷണത്തോടെ എത്തിയ മാര്‍ക്കോ മറുഭാഷാ പ്രേക്ഷകരുടെ തിയറ്റര്‍ കാഴ്ചയിലേക്കും എത്തി. എത്തിയെന്ന് മാത്രമല്ല ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ മികച്ച കളക്ഷനും നേടി. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് മാര്‍ക്കോ നേടിയത്. 10 കോടിക്ക് മുകളിലാണ് ഹിന്ദി പതിപ്പ് നേടിയത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

നടന്‍ ചിയാന്‍ വിക്രവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. വി മോഡ് എന്ന് മാത്രമാണ് ചിത്രങ്ങള്‍ക്ക് ഉണ്ണി ക്യാപ്ഷന്‍ ആയി കുറിച്ചിരിക്കുന്നത്. മാര്‍ക്കോ രണ്ടാം ഭാഗത്തില്‍ വിക്രം ഉണ്ടാവുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. മാര്‍ക്കോയുടെ നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദും കഴിഞ്ഞ ദിവസം വിക്രത്തെ കണ്ടിരുന്നു. ഉണ്ണി മുകുന്ദന്‍റെ പുതിയ പോസ്റ്റിന് താഴെ മാര്‍ക്കോ 2 ല്‍ വിക്രത്തെ ഉറപ്പിച്ച മട്ടിലാണ് ആരാധകരുടെ പ്രതികരണം. 

 

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി പിന്നിട്ടിരുന്നു മാര്‍ക്കോ. ഒരു എ റേറ്റഡ് ചിത്രം ഇത്രയും വലിയ ബോക്സ് ഓഫീസ് സ്വീകാര്യത നേടുന്നത് അപൂര്‍വ്വതയാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി കലൈ കിംഗ്സണ്‍ ആണ്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും വലിയ പ്രശംസ നേടിയിരുന്നു. കന്നഡത്തില്‍ നിന്നുള്ള പ്രശസ്ത സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ആണ് മാര്‍ക്കോയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന് പാന്‍ ഇന്ത്യന്‍ റീച്ച് ആണ് ചിത്രം നേടിക്കൊടുത്തത്. 

ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios