ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം ഇരട്ടിച്ചിരുന്നു. 

ണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്റെ' പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുട വയറുമായി വ്യത്യസ്ത ലുക്കിലുള്ള ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്‌. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌.

Add Asianetnews as a Preferred SourcegooglePreferred

ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായികയായി‌ എത്തുന്നത്‌. ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്‌. 

ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം ഇരട്ടിച്ചിരുന്നു.

നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌ രാഹുൽ സുബ്രമണ്യനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്‌. ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം. ആനന്ദ്‌ രാജേന്ദ്രനാണ് പോസ്റ്റർ ഡിസൈനിംഗ്‌. പ്രൊമോഷൻ കൺസൾട്ടന്റ്‌ വിപിൻ കുമാർ.