പൃഥ്വിരാജ് നായകനാകുന്ന ഭ്രമത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 

നത ഗാരേജ്, ബാഗമതി എന്നീ ചിത്രങ്ങൾക്ക് ശേഷം നടൻ ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്. രവി തേജ നായകനായെത്തുന്ന കില്ലാടിയിലാണ് താരം അഭിനയിക്കുന്നത്. ഉണ്ണിയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

ഉണ്ണി മുകുന്ദനും ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ‘കില്ലാഡി ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷം’,എന്നാണ് ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ ഉണ്ണി കില്ലാടിയിൽ വില്ലൻ വേഷത്തിലാണോ എത്തുന്നതെന്നാണ് ആരാധകരുടെ സംശയം.

Scroll to load tweet…

എന്നാൽ, ഉണ്ണിയിൽ നിന്നോ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നോ ഇതേപ്പറ്റി മറുപടി ഒന്നും ലഭിച്ചിട്ടില്ല. ഉണ്ണി മുകുന്ദനെ കൂടാതെ തമിഴ് താരം അർജ്ജുനും കില്ലാടിയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Happy to join the #Khiladi team!! 😊👍🏼🙏🏼 Ravi Teja #RameshVarma Devi Sri Prasad Dimple Hayathi @Meenachau6 @idhavish Sujith Vaassudev #KoneruSatyanarayana #AStudiosLLP Pen Movies #KhiladiFromMay28th

Posted by Unni Mukundan on Sunday, 31 January 2021

അതേസമയം, പൃഥ്വിരാജ് നായകനാകുന്ന ഭ്രമത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.