പ്രതീക്ഷ കാത്തോ ഉണ്ണി മുകുന്ദൻ ചിത്രമായി എത്തിയ ഗെറ്റ് സെറ്റ് ബേബി?. 

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. കോമഡി ഒക്കെ വര്‍ക്ക് ആയിട്ടുണ്ട്. ഉണ്ണി മുകുന്ദനും നിഖിലാ വിമലും ചിത്രത്തില്‍ മികച്ച കോമ്പിനേഷനാണ് എന്നുമാണ് അഭിപ്രായങ്ങള്‍.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്. കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്‍മിത നായർ ഡി,സാം ജോർജ്ജ് എന്നിവരും ആയ ഗെറ്റ് സെറ്റ് ബേബിയില്‍ വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കെ ജോർജ് ആണ്. മേക്കപ്പ് ജിതേഷ് പൊയ്യ ആണ്. സൗണ്ട് ഡിസൈൻ ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്‍സും ആണ്.

ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികൾ നര്‍മത്തിന്റെ മേമ്പൊടിയോടെ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഫാമിലി എന്റര്‍ടെയ്‍നര്‍ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. പ്രൊമോഷൻ കൺസൾട്ടന്റ വിപിൻ കുമാർ വി ആണ്. പിആർഒ എ എസ് ദിനേശ്.

Read More: ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ക്ഷണിച്ച് മോഹൻലാല്‍, അമ്പരന്ന് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക