Asianet News MalayalamAsianet News Malayalam

ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 60 ദിവസത്തെ ഷൂട്ട്; ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' പൂര്‍ത്തിയായി

രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം

unni mukundan starring marco wrapped shooting haneef adeni
Author
First Published Aug 28, 2024, 3:40 PM IST | Last Updated Aug 28, 2024, 3:40 PM IST

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഷൂട്ട് നൂറ് ദിവസത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. മലയാളത്തിലെ ആക്ഷന്‍ സിനിമകളെ പുനര്‍ നിര്‍വചിക്കുമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളുടെ ചിത്രീകരണത്തിന് മാത്രം 60 ദിവസം എടുത്തു. കലൈ കിങ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.

ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചിരുന്നു-  മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ​ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്".

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ക്യൂബ്സ് എൻ്റർടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് ഷെമീർ മുഹമ്മദ്, കലാസംവിധാനം മ്പുനിൽ ദാസ്, 

ALSO READ : അശോകൻ ഇനി 'ശിവദാസൻ'; 'കിഷ്‍കിന്ധാ കാണ്ഡം' ക്യാരക്ടർ പോസ്റ്റർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios