മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. 

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ(Unni Mukundan). ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു കൂട്ടം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മറ്റ് ഭാഷാ ചിത്രങ്ങളിലും ഉണ്ണി മുകുന്ദൻ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരച്ച് നടി സാമന്തയുമായി(Samantha) സ്ക്രീൻ ഷെയർ ചെയ്യാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. 

യശോദ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും പുറത്തിറങ്ങുക. നായികാ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇരട്ടസംവിധായകരായ ഹരി ഹരീഷ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴില്‍ റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ആണ് റിലീസിനൊരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ ചിത്രം.