ആകാര സൌന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന നടനാണ് ഉണ്ണി മുകുന്ദൻ. മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന സിനിമയിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമത്തില്‍ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്‍ത ഒരു ഫോട്ടോയ്‍ക്ക് ഒരാള്‍ കമന്റ് ചെയ്‍തതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

മതിയെടാ ഷോ, കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളില്‍ മസില്‍ ഷോ കണ്ട് മടുത്തുവെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അതിന് ചുട്ട മറുപടിയുമായി ഉണ്ണി മുകുന്ദൻ രംഗത്ത് എത്തി. ഞാൻ അങ്ങനെ മസില്‍ ഷോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ ചോക്കലേറ്റ് ആണ്. ഇപ്പോള്‍ തന്നെ ഞാൻ പറയുന്നു. അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ചു മരിച്ചുപോവും. കാരണം ആ സിനിമയില്‍ മിക്കവാറും എനിക്ക് കോസ്റ്റ്യൂം കുറവാകും. ഇനി ചേട്ടൻ പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട, ലൌവ് യു എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.