Asianet News MalayalamAsianet News Malayalam

നെയ്‍മറെ ട്രോളി വീഡിയോ, വിമര്‍ശനവുമായി ആരാധകര്‍, മറുപടിയുമായി ഉണ്ണി മുകുന്ദൻ; വിശദീകരണവും


പേടിച്ചുപോയി കേട്ടോ എന്നായിരുന്നു ഉണ്ണി മുകുന്ദൻ മറുപടി നല്‍കിയത്.

 

Unni Mukundans speaks about neymar
Author
Kochi, First Published Aug 22, 2019, 12:32 PM IST

ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്‍മറെ ട്രോളിയതിന്റെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ. പേടിച്ചുപോയി കേട്ടോ എന്നായിരുന്നു കമന്റുകള്‍ക്ക് ഉണ്ണി മുകുന്ദൻ മറുപടി നല്‍കിയത്.

കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്യുകയായിരുന്നു.  മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്‍മറിനെപ്പോലെ ചെയ്‍തുവെന്ന് അടിക്കുറിപ്പ് എഴുതുകയും ചെയ്‍തിരുന്നു. 2018 ഫുട്ബോള്‍ ലോകകപ്പിനിടെ പരുക്കേറ്റതായി അഭിനയിച്ച നെയ്‍മറെ സൂചിപ്പിച്ചായിരുന്നു അത്. തുടര്‍ന്നാണ് നെയ്‍മര്‍ ആരാധകര്‍ ഉണ്ണി മുകുന്ദനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്‍മറെ ട്രോളിയത്. നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച തരാം എന്നായിരുന്നു ഒരാള്‍ എഴുതിയത്. പേടിച്ചുപോയി കേട്ടോ എന്ന് ഉണ്ണി മുകുന്ദൻ മറുപടി നല്‍കുകയും ചെയ്‍തു. കമന്റ് ഡിലീറ്റ് ചെയ്‍തില്ലെങ്കിൽ വിവരമറിയും എന്നയാള്‍ക്കും ഉണ്ണി മുകുന്ദൻ മറുപടി നല്‍കി. കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോൾ ഡിലീറ്റ് ചെയ്യാം. ഒരു ഫൺ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്‍ടം നോക്കി നടക്കാൻ എന്നെ കിട്ടില്ല എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.

പിന്നീട് ഉണ്ണി മുകുന്ദൻ തന്നെ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. സ്പോര്‍ട്‍സ് ആരാധകനാണ് താന്നെന്നും സ്പോ‍ര്‍ട്‍സ് താരങ്ങളോടും ആരാധനയാണെന്നും വ്യക്തമാക്കി നെയ്‍മറുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തായിരുന്നു വിശദീകരണം. കുറേപ്പേര്‍ തന്നെ വിളിച്ചുവെന്നും ആരെയും മോശമാക്കാൻ ഒന്നും ചെയ്‍തില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios