ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്.

ടന്‍ ദുല്‍ഖര്‍ സല്‍മാന്റെ(Dulquer Salmaan) നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയനി'ലെ(Upacharapoorvam Gunda Jayan) ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തില്‍ കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് സംഗീതം പകര്‍ന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വര്‍മ്മയാണ്.

അജിത് പി വിനോദൻ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഗാനരംഗത്തില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

YouTube video player

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍. പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ് നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്സ്.