മോഹൻലാല്‍ നായകനായി വേഷമിട്ട ഒടിയന്റ സംവിധായകനാണ് വി എ ശ്രീകുമാര്‍.

വി എ ശ്രീകുമാറിന്റെ പരസ്യ ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകൻ വി എ ശ്രീകുമാര്‍ മോഹൻലാലിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്‍തു. എന്തിന്റെ പരസ്യമാണ് എന്ന് വ്യക്തമല്ല. ശ്രീകുമാറിനൊപ്പമുള്ള മോഹൻലാലിന്റെ ഒരു രസകരമായ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ശ്രീകുമാറും മോഹൻലാലും നേര്‍ക്കുനേര്‍ നോക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പിന്നീട് ചിരിയടക്കാനാകാത്ത മോഹൻലാലിനെയും ശ്രീകുമാറിനെയും വീഡിയോയില്‍ കാണാനാകുന്നത് ആരാധകര്‍ക്ക് ഒരു കൗതുകമാകുന്നു. എന്താണ് മോഹൻലാലിന് തോന്നിയ തമാശയെന്ന് ചോദിക്കുകയാണ് ആരാധകര്‍. എന്തായാലും മോഹൻലാലും ശ്രീകുമാറും ഒന്നിച്ചുള്ള വീഡിയോ ചര്‍ച്ചയായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…

മോഹൻലാലിന്റെ ഒടിയനിലൂടെ പരിചിതനായ ഒരു സംവിധായകനാണ് വി എ ശ്രീകുമാര്‍. വി എ ശ്രീകുമാര്‍ പരസ്യ ചിത്രങ്ങളും ഒരുക്കി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡ് ഒടിയന്റെ പേരിലാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിദേശത്തടക്കം മോഹൻലാല്‍ നായകനായ ഒടിയൻ സിനിമയ്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

മോഹൻലാല്‍ നായകനായി വേഷമിട്ടതില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം നേര് വമ്പൻ വിജയം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ മോഹൻലാലിന്റെ നേര് 100 കോടി ബിസിനസ് നേടിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ നേരില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോഴുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധമാണ് വിജയം. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായിട്ട് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ഒരു നടൻ എന്ന നിലയിലും മികച്ച അവസരമായിരുന്നു എന്ന് നേര് കണ്ടവ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത് ബോക്സ് ഓഫീസിലെ വിജയത്തിലും പ്രതിഫലിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

Read More: ഉപേക്ഷിച്ച ആ മോഹൻലാല്‍ സിനിമയിലെ രംഗം മറ്റൊന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക