മോഹൻലാലുമായി വീണ്ടും കൈകോര്‍ത്ത് സംവിധായകൻ വി എ ശ്രീകുമാര്‍. ഒരു പരസ്യ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. 'മൈജി'ക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിനു വേണ്ടിയാണ് ഒന്നിച്ചതെന്ന് സംവിധായകൻ വി എ ശ്രീകുമാര്‍ പറഞ്ഞു. വി എ ശ്രീകുമാര്‍ സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒടിയനാണ് ഇരുവരും ഒന്നിച്ച സിനിമ.

വി എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു ഇടവേളയ്ക്ക് ശേഷം ലാലേട്ടനുമായുള്ള ഷൂട്ടിംഗ്. ഇത്തവണ മൈജിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രം.

ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ളാദകരമാണ്. മൂന്നു മണിക്കൂർ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം.
അദ്ദേഹത്തിൽ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്നേഹവും, ഒരു അപൂർവ ഭാഗ്യമായി ഞാൻ എന്നും കരുതുന്നു..😊❤️