ഒടിയൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വി എ ശ്രീകുമാര്‍ മേനോൻ. ഇപ്പോഴിതാ തിരക്കഥ എഴുതാൻ കഴിവുള്ളവരെ തേടി വി എ ശ്രീകുമാര്‍ മേനോൻ രംഗത്ത് എത്തിയിരിക്കുന്നു. സാമൂഹ്യ മാധ്യമത്തിലൂടെയാണ് എർത്ത് ആൻഡ് എയർ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചർ സ്റ്റുഡിയോയുടെ ഭാഗമാകാൻ വി എ ശ്രീകുമാര്‍ മേനോൻ പ്രതിഭകളെ ക്ഷണിച്ചിരിക്കുന്നത്.


വി എ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

തലയിൽ
എഴുത്തുണ്ടോ!

അപ്ലൈഡ് ലിറ്ററേച്ചറിൽ താൽപ്പര്യമുണ്ടോ? തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാൻ... പുതിയ കഥകൾ കണ്ടെത്താൻ... വികസിപ്പിക്കാൻ പ്രതിഭയുണ്ടോ? എങ്കിൽ, സിനിമ- പരസ്യ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ നയിക്കുന്ന എർത്ത് ആൻഡ് എയർ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചർ സ്റ്റുഡിയോയിലേക്ക് സ്വാഗതം.

സംഭവം എന്തുമാകട്ടെ; അത് സീനായി/ സംഭാഷണ സഹിതം മലയാളത്തിൽ എഴുതി അയക്കു: info@earthandairfilms.com