Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിന് വീണ്ടും ആക്ഷനും കട്ടും പറയാന്‍ വി എ ശ്രീകുമാര്‍; ചിത്രീകരണം പാലക്കാട്ട്

മോഹന്‍ലാലിനെ നായകനാക്കി ഒരു ബോളിവുഡ് പ്രോജക്റ്റും വി എ ശ്രീകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

va shrikumar to work with mohanlal for an ad film shoot in palakkad after odiyan nsn
Author
First Published Nov 9, 2023, 12:38 PM IST

മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വിജയിച്ച ചിത്രവുമാണ്. ഇപ്പോഴിതാ വി എ ശ്രീകുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍ വീണ്ടും എത്തുകയാണ്. സിനിമയിലല്ല, മറിച്ച് അതൊരു പരസ്യചിത്രം ആയിരിക്കും.

മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിനുവേണ്ടിയാണ് മോഹന്‍ലാലും വി എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്. ഒടിയന്‍റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യചിത്രവും ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ എത്തുന്നതിന് മുന്‍പേ പരസ്യമേഖലയില്‍ സജീവമാണ് വി എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്‍റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്. 

അതേസമയം എം ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയുള്ള രണ്ടാമൂഴം സിനിമ നേരത്തെ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഇതില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍ പ്രോജക്റ്റ് നീണ്ടുപോയതിനെത്തുടര്‍ന്ന് എംടിയും ശ്രീകുമാറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും അത് കോടതി വരെ എത്തുകയും ചെയ്തിരുന്നു. നിലവില്‍ ആ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ടി ഡി രാമകൃഷ്ണന്‍റെ രചനയില്‍ മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രവും വി എ ശ്രീകുമാറിന്‍റേതായി വരാനുണ്ട്. ഇതിലും മോഹന്‍ലാല്‍ ആണ് നായകന്‍. മിഷന്‍ കൊങ്കണ്‍ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിഗ് ബജറ്റിലാവും ചിത്രം ഒരുങ്ങുക. 

ALSO READ : അന്ന് ടൂത്ത് ബ്രഷ് കച്ചവടം; ഇന്നത്തെ ആസ്‍തി 12,800 കോടി! ബോളിവുഡിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിര്‍മ്മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios