Asianet News MalayalamAsianet News Malayalam

Vaashi Movie : 'ഡിയര്‍ ഫ്രണ്ടി'നു ശേഷം ടൊവിനോയുടെ 'വാശി'യും ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സില്‍ നാളെ മുതല്‍

മികച്ച തുകയാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന് നല്‍കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു

vaashi movie ott release on netflix tovino thomas keerthy suresh
Author
Thiruvananthapuram, First Published Jul 16, 2022, 2:17 PM IST

സമീപകാലത്ത് ഒടിടി റിലീസിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായ സിനിമയായിരുന്നു ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത ഡിയര്‍ ഫ്രണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്. ഇപ്പോഴിതാ ടൊവിനോ നായകനായ മറ്റൊരു ചിത്രവും തിയറ്റര്‍ റിലീസിനു ശേഷം ഒടിടി റിലീസിന് എത്തുകയാണ്. നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്‍ത വാശിയാണ് (Vaashi) ചിത്രം. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ ചിത്രവും എത്തുന്നത്. ഇന്ന് അര്‍ധരാത്രി ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.

മികച്ച തുകയാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന് നല്‍കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. നിര്‍മ്മാതാക്കളായ രേവതി കലാമന്ദിറിനെ ഉദ്ധരിച്ച് 10 കോടിക്കാണ് ചിത്രത്തിന്‍റെ ഒടിടി വില്‍പ്പന നടന്നിരിക്കുന്നതെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച തുകയാണ് ഇത്.

ALSO READ : 'കെജിഎഫ്' പശ്ചാത്തലമാക്കാന്‍ പാ രഞ്ജിത്ത്; വിക്രം ചിത്രത്തിന് തുടക്കം

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്. 

Follow Us:
Download App:
  • android
  • ios