നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ വിഷമത്തോടെയാണ് താരം വിവേകിന്റെ വിയോഗത്തെ കുറിച്ച് സംസാരിച്ചത്.

നിയും ചെയ്യാൻ ഏറെ ബാക്കിവച്ചാണ് വിവേക് എന്ന ഹാസ്യസാമ്പ്രാട്ട് വിട ചൊല്ലിയത്. പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പേർ വിവേകിന്റെ വീടിന് പരിസരത്ത് തടിച്ചു കൂടിയിരുന്നു. സഹപ്രവർത്തകരും അല്ലാത്തവരുമായ നിരവധി പേരാണ് വിവേകിന് അനുശോചനം രേഖപ്പെടുത്തിയത്. ഇപ്പോഴിതാ നടൻ വടിവേലുവിന്റെ വാക്കുകളാണ് ഏവരെയും ദുഃഖത്തിലാഴ്ത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ വിഷമത്തോടെയാണ് താരം വിവേകിന്റെ വിയോഗത്തെ കുറിച്ച് സംസാരിച്ചത്. വിവേകിനെ അവസാനമായി കാണാന്‍ സാധിക്കാത്തതിന്റെ വിഷമവും താരം വീഡിയോയില്‍ പങ്കുവെച്ചു.

‘ഞാനും അവനും ഒരുപാട് സിനിമകള്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. നല്ല മനുഷ്യനായിരുന്നു. ഒരുപാട് ജീവിക്കേണ്ടവനായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവന്‍. പറയുന്ന ഓരോ വാക്കും മനസില്‍ പതിയും. അവന് ഇങ്ങനെയൊരു മരണം. സഹിക്കാനാവുന്നില്ല. ഞാന്‍ അമ്മയുടെ അടുത്താണ്. എനിക്ക് അവനെ അവസാനമായി കാണാന്‍ കഴിയില്ല.’എന്നാണ് കണ്ണുകൾ നിറഞ്ഞ് വടിവേലു പറഞ്ഞത്.