ചിത്രത്തില്‍ സൂര്യയുടെ ഓരോ ചലനവും പ്രേക്ഷകന്റെ കണ്ണ് നനയിപ്പിക്കുന്നത് ആയിരുന്നുവെന്നാണ് വടിവേലു ട്വീറ്റ് ചെയ്തത്.
സൂര്യ നായകനായെത്തി കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെ കരിയറിലെ മറ്റൊരു മികച്ച സിനിമയാണ് ഇതെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടന്‍ വടിവേലു
ചിത്രത്തില്‍ സൂര്യയുടെ ഓരോ ചലനവും പ്രേക്ഷകന്റെ കണ്ണ് നനയിപ്പിക്കുന്നത് ആയിരുന്നുവെന്നാണ് വടിവേലു ട്വീറ്റ് ചെയ്തത്. “ചിത്രത്തില്‍ ഓരോ തവണ സൂര്യ കരയുമ്പോഴും പ്രേക്ഷകന്റെ കണ്ണും നിറയുന്നു. ഇങ്ങനൊരു മികച്ച ചിത്രം സമ്മാനിച്ച സൂരാരൈ പൊട്രുവിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം“, താരം കുറിച്ചു.
സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രമായ സൂരറൈ പോട്ര് നവംബര്‍ പതിനൊന്നിന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. സുധ കൊങ്കാരയുടേതാണ് ചിത്രം. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്. 2 മണിക്കൂറും 24 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
