Asianet News MalayalamAsianet News Malayalam

ബേബി സര്‍പ്രൈസ് ഹിറ്റ്, വീണ്ടും ഇതാ ആനന്ദ് ദേവെരകൊണ്ടയുടെ നായികയായി വൈഷ്‍ണവി ചൈതന്യ

 ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിലും നായികയാകുന്നത് വൈഷ്‍ണവി ചൈതന്യ.
 

Vaishnavi Chaitanya to act with Anand Deverakonda again update out hrk
Author
First Published Oct 21, 2023, 8:57 PM IST

അടുത്തിടെ തെലുങ്കില്‍ സര്‍പ്രൈസ് ഹിറ്റായായ ചിത്രമാണ് ആനന്ദ് ദേവെരകൊണ്ട നായകനായി എത്തിയ ബേബി.  വൈഷ്‍ണവി ചൈതന്യയാണ് നായികയായി എത്തിയത്. ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിലും വൈഷ്‍ണവി ചൈതന്യ നായികയാകുന്നു. നവാഗതനായ രവി നമ്പൂരിയാണ് ചിത്രം സംവിധാനം ചെയ്യുക.

ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. സായ് രാജേഷ് നീലം തിരക്കഥയെഴുതുന്ന ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് തീരുമാനം. എന്തായാലും ആരാധകരെ ആവേശലത്തിലാക്കുന്നതാണ് പ്രഖ്യാപനം. ചിത്രത്തിന്റെ നിര്‍മാണം അമൃത പ്രൊഡക്ഷൻസാണ്.

സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്‍തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വൻ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 80 കോടിക്ക് മുകളില്‍ നേടി തെലുങ്ക് പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. എം എൻ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വൈഷ്‍ണവി ചൈതന്യ ആനന്ദിന്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറിയത്. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.

Read More: വിജയ്‍യെയും അത്ഭുതപ്പെടുത്തി ബാലയ്യ, ലിയോയുടെ കളക്ഷൻ കുതിപ്പിലും നേട്ടവുമായി ഭഗവന്ത് കേസരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios