തമിഴകത്തിന്റെ അജിത് വലിമൈയുടെ വിശേഷങ്ങളുമായി ആര്‍ കെ സുരേഷ്.

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്‍തു. സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് നടൻ ആര്‍ കെ സുരേഷ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ചിത്രത്തിലുണ്ട്. വലിമൈ ക്രൂ അംഗങ്ങളുമായി സംസാരിച്ചിരുന്നു. അജിത്ത് അടിപൊളി സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്‍തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ എന്നെ പ്രധാനപ്പെട്ട ഒരു ചിത്രമായി മാറുമെന്നും ആര്‍ കെ സുരേഷ് പറഞ്ഞു.

വലിമൈയില്‍ പൊലീസ് ഓഫിസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്.

മലയാള ചിത്രം ജോസഫിന്റെ തമിഴ് റീമേക്കില്‍ സുരേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.