Asianet News MalayalamAsianet News Malayalam

Valimai : അജിത്തിന്റെ ആരാധകര്‍ക്ക് നന്ദി', 'വലിമൈ' വില്ലൻ പറയുന്നു

അജിത്ത് നായകനായ ചിത്രത്തില്‍ വില്ലനായി എത്തിയത് കാര്‍ത്തികേയയാണ്.
 

Valimai star Karthikeya says thanks to Ajiths fans
Author
Kochi, First Published Feb 25, 2022, 5:07 PM IST

അജിത്ത് നായകനായ പുതിയ ചിത്രം 'വലിമൈ' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ബൈക്ക് സ്റ്റണ്ട് രംഗങ്ങളൊക്കെ ക്ലിക്കായി എന്നാണ് അഭിപ്രായങ്ങള്‍. ഇപ്പോഴിതാ വലിമൈ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്‍ക്ക് നന്ദി പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ വില്ലനായി അഭിനയിച്ച കാര്‍ത്തികേയ (Karthikeya).

'നരേൻ' എന്ന കഥാപാത്രം ജീവിതകാലത്തേയ്‍ക്കുള്ള ഓര്‍മയാണ്. എനിക്ക് ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചതിന് വിനോദിന് സാറിന് നന്ദി. അജിത് സര്‍,  ഇങ്ങനെ ഒരു മനുഷ്യനെ കാണാൻ സാധിച്ചതില്‍ ദൈവത്തിന് നന്ദി, ഒപ്പം അവിശ്വസനീയമായ പിന്തുണയ്‍ക്കും സ്‍നേഹത്തിനും അജിത്ത് സാറിന്റെ ആരാധകര്‍ക്ക് ഏറ്റവും വലിയ നന്ദി എന്നുമാണ് കാര്‍ത്തികേയ എഴുതിയിരിക്കുന്നത്.

'വലിമൈ' എന്ന ചിത്രം മികച്ച വിജയമായി മാറുമെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍. ഗംഭീര ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ആക്ഷൻ ചിത്രങ്ങളില്‍ ഒന്നായി 'വലിമൈ' മാറുമെന്നും ചിത്രം കണ്ടവര്‍ പറയുന്നു. 'ബൈക്ക് സ്റ്റണ്ട്' രംഗങ്ങളാണ് 'വലിമൈ' ചിത്രത്തിന് ആകര്‍ഷണമായി മാറുന്നത്.. ഒരിടവേളയ്‍ക്ക് ശേഷം എത്തിയ അജിത്ത് ചിത്രം പ്രതീക്ഷകളെ ശരിവയ്‍ക്കുന്ന തരത്തിലുള്ളതാണെന്നാണ് അഭിപ്രായങ്ങള്‍.

Read More : 'തല'യുടെ വിളയാട്ടം; 'വലിമൈ' റിവ്യൂ

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലീസാണ്. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവൻ ശങ്കര്‍ രാജയാണ്. കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' തീയറ്ററുകളിലേക്ക് തന്നെ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. 

ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രാഹണം നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക്  പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു. 
'വലിമൈ'യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പറഞ്ഞതായി എച്ച് വിനോദ് വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറയുന്നു. ദിനേശ്, പേളി മാണി, ധ്രുവൻ , ശെല്‍വ, സുമിത്രൻ,  അച്യുത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Follow Us:
Download App:
  • android
  • ios