ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വലിയ പെരുന്നാള്' ഇന്ന് തീയേറ്ററുകളിലെത്തും. ഷാജി എന്‍ കരുണിന്റെ സംവിധാനത്തിലെത്തിയ 'ഓളി'ന് ശേഷം ഷെയ്ന്‍ നായകനായി തീയേറ്ററുകളിലെത്തുന്ന ചിത്രമാണ് ഇത്. ഹിമിക ബോസ് ആണ് നായിക.

സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് സംവിധാനം. സംവിധായകനൊപ്പം തസ്‌റീഖ് അബ്ദുള്‍ സലാം കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം മോനിഷ രാജീവ്. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സംഗീതം റെക്‌സ് വിജയന്‍. ആക്ഷന്‍ ഡയറക്ടര്‍ മാഫിയ ശശി.