Asianet News MalayalamAsianet News Malayalam

Varisu first look : വംശി പൈഡിപ്പള്ളിയുടെ വിജയ് ചിത്രത്തിന് പേരായി, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

'ദളപതി 66' എന്ന് വിശേഷിപ്പിച്ചിരുന്ന ചിത്രത്തിന് പേരിട്ടു (Varisu first look).

Vamsi Paidipally Vijay film named as Varisu
Author
Kochi, First Published Jun 21, 2022, 6:35 PM IST

വിജയ്‍യുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനമെത്തി. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന, 'ദളപതി 66' എന്ന് വിശേഷിപ്പിച്ചിരുന്ന ചിത്രത്തിന് പേരിട്ടു.
'വരശ്' എന്നാണ് വിജയ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.'വരശ്' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട് (Varisu first look).

നടൻ വിജയ്‍യുടെ ജന്മദിനം ജൂണ്‍ 22നാണ്. വിജയ്‍യുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായിട്ടാണ്  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.. വിജയ്‍യുടെ 'വരശ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും.  തെലുങ്കിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. 'ഊപ്പിരി', 'യെവാഡു' അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. 

വംശി പൈഡിപ്പള്ളിയുടെ ദ്വിഭാഷാ ചിത്രത്തില്‍ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അടുത്തിടെ,  വിജയ് ചിത്രത്തിന്റെ ഫോട്ടോകള്‍ ലീക്കായെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബീസ്റ്റാ'ണ്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്നാല്‍ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ഒടിടിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Read More : റൂട്ട് കനാല്‍ ശസ്‍ത്രക്രിയയില്‍ പിഴവ്, മുഖം വികൃതമായ അവസ്ഥയില്‍ കന്നഡ നടി

Latest Videos
Follow Us:
Download App:
  • android
  • ios