നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു.

താനും ദിവസങ്ങൾക്ക് മുൻപാണ് അച്ഛനും അമ്മയുമായ സന്തോഷം നയന്‍താരയും വിഘ്‌നേഷ് ശിവനും പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തു. ഈ അവസരത്തിൽ അഭിനേത്രിയായ വനിത വിജയകുമാര്‍ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

രണ്ട് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുക എന്നത് എത്ര മനോഹരമായ കാര്യമാണ്. അവര്‍ക്ക് സ്നേഹവും പരിഗണനയുമൊക്കെ നല്‍കുന്നതിലും വലിയ സന്തോഷമെന്തുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലെ സമാധാനവും സന്തോഷവും കളയുന്നവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. ദൈവം എല്ലാം കാണുന്നുണ്ട്. ആര്‍ക്ക് എന്ത് കൊടുക്കണമെന്ന് ദൈവത്തിനറിയാമെന്നും വനിത പറയുന്നു. മാതാപിതാക്കളെന്ന നിലയില്‍ വളരെ സന്തോഷകരമായ ഒരു യാത്ര. ആരെങ്കിലും പറയുന്നത് നിങ്ങള്‍ അവഗണിക്കുക. കുട്ടികളുണ്ടാകുക എന്നത് നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ്. ആണ്‍കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന എല്ലാ സ്‌നേഹവും കരുതലും നൽകി ഓരോ നിമിഷവും ആസ്വദിക്കൂ. ദൈവം എല്ലാവരേയും അനുഗ്രഹിക്കുമെന്നും വനിത ഇൻസ്റ്റയിൽ കുറിച്ചു. 

View post on Instagram

നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. പിന്നാലെയാണ് ‌നയൻതാര വാടക ഗർഭധാരണത്തിലൂടെ അമ്മയായതിന്‍റെ നിയമവശം പരിശോധിക്കാൻ തമിഴ്നാട് ആരോ​ഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്മണ്യം നിർദ്ദേശം നൽകിയത്. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നത് അന്വേഷിക്കും. 

പ്രായപൂർത്തിയായവർക്ക് വാടക ഗർഭധാരണത്തിനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടന്നോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഘ്നേഷ് ശിവൻ നയൻതാര എന്നിവരുടെ വിവാഹം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതരായത്. 

തരം​ഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'