ഹീറോയിന്‍ എന്ന നിലയില്‍ മാത്രമല്ല വില്ലന്‍ റോളുകളിലും സജീവമാണ് വരലക്ഷ്മി. വിജയിയുടെ വില്ലത്തിയായി പോലും വരലക്ഷ്മി സ്ക്രീനില്‍ എത്തിയിരുന്നു. ഏറ്റവും അവസാനം ബാലയ്യയുടെ വില്ലത്തിയായും വരലക്ഷ്മി കൈയ്യടി നേടി. 

ചെന്നൈ: ശരത് കുമാറിന്‍റെ മകള്‍ വരലക്ഷ്മി ഇപ്പോള്‍ തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ എല്ലാം സജീവമാണ്. അടുത്തിടെ മാരുതി നഗര്‍ പോലീസ് സ്റ്റേഷന്‍ എന്ന ചിത്രമാണ് വരലക്ഷ്മിയുടെതായി പുറത്തിറങ്ങിയത്. വലിയ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. മലയാളത്തില്‍ അടക്കം സജീവമായി അഭിനയിക്കുന്ന വരലക്ഷ്മി ആദ്യമായി സിനിമയില്‍ എത്തുന്നത് വിഘ്നേശ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത 'പോടാ പോടി' എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിമ്പു ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. 

ഹീറോയിന്‍ എന്ന നിലയില്‍ മാത്രമല്ല വില്ലന്‍ റോളുകളിലും സജീവമാണ് വരലക്ഷ്മി. വിജയിയുടെ വില്ലത്തിയായി പോലും വരലക്ഷ്മി സ്ക്രീനില്‍ എത്തിയിരുന്നു. ഏറ്റവും അവസാനം ബാലയ്യയുടെ വില്ലത്തിയായും വരലക്ഷ്മി കൈയ്യടി നേടി. തന്‍റെ സിനിമ കരിയര്‍ നേരത്തെ ആരംഭിക്കേണ്ടതായിരുന്നു എന്നാണ് പറയുന്നത്. മാരുതി നഗര്‍ പോലീസ് സ്റ്റേഷന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് വരലക്ഷ്മി ഈ കാര്യം വെളിപ്പെടുത്തിയത്.

ബോയ്സ്, സരോജ അടക്കം ഒരുകാലത്ത് വന്‍ ഹിറ്റായ ചിത്രങ്ങളില്‍ തന്നെയാണ് നായികയായി നിശ്ചയിച്ചിരുന്നതെന്നും. എന്നാല്‍ അത് ചെയ്യാന്‍ സാധിച്ചില്ലെന്നുമാണ് വരലക്ഷ്മി വെളിപ്പെടുത്തുന്നത്. ഷങ്കറിന്‍റെ ബോയ്‌സിൽ നായികയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് വരലക്ഷ്മിയെ ആയിരുന്നു. ഇതിനുള്ള ഓഡിഷനുകളെല്ലാം നടത്തി ശങ്കർ വരലക്ഷ്മി കൃത്യമാണെന്ന് അറിയിച്ചു. എന്നാല്‍ വരലക്ഷ്മിക്ക് അതില്‍ അഭിനയിക്കാനായില്ല. അതിന് ശേഷം ഷങ്കര്‍ ചിത്രത്തിലേക്ക് ജെനീലിയയെ നായികയായി എടുത്തു. 

ഇതുപോലെ തന്നെ ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത പ്രണയ ചിത്രം കാതലില്‍ ഭരതിനൊപ്പം വരലക്ഷ്മിയാണ് ഓഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ആ റോളും ചെയ്യാന്‍ സാധിച്ചില്ല.വെങ്കിട് പ്രഭു സംവിധാനം ചെയ്ത സരോജ ചിത്രത്തിലും വരലക്ഷ്മിയെ തിരഞ്ഞെടുത്തു. അതിലും അഭിനയിക്കാന്‍ സാധിച്ചില്ല. എന്തുകൊണ്ട് ഇതിലൊന്നും അഭിനയിച്ചില്ല എന്ന ചോദ്യത്തിന് വരലക്ഷ്മി നല്‍കുന്നത് ഒരു മറുപടിയാണ്. അച്ഛനായ ശരത് കുമാര്‍ സമ്മതിച്ചില്ല.

ആകാലത്ത് താന്‍ അഭിനയരംഗത്തേക്ക് വരുന്നതില്‍ അച്ഛനും സൂപ്പര്‍താരവുമായ ആര്‍.ശരത് കുമാറിന് താല്‍പ്പര്യം ഇല്ലായിരുന്നുവെന്നാണ് വരലക്ഷ്മി പറയുന്നത്. പിന്നീട് പിതാവിന്‍റെ നയം മാറിയെന്നും വരലക്ഷ്മി പറയുന്നു. 

അതേ സമയം പുതിയ ചിത്രം മാരുതി നഗര്‍ പോലീസ് സ്റ്റേഷന്‍ ഡയറക്ട് ഒടിടി റിലീസായാണ് എത്തിയത്. ചിത്രത്തില്‍ ഒരു പൊലീസുകാരിയായണ് വരലക്ഷ്മി എത്തിയത്. ബിഗ്ബോസ് വിജയി ആരവ്, സന്തോഷ് പ്രതാപ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദയാല്‍ പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

'വിജയ് ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നു': പരാമര്‍ശത്തിന് പിന്നാലെ ബയല്‍വാനെതിരെ വിജയ് ഫാന്‍സ്

മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് രംഭ; അമ്മയുടെ 'ഫോട്ടോസ്റ്റാറ്റ്' തന്നെയെന്ന് ആരാധകര്‍.!