മാസ് ഫാമിലി എന്റർടെയ്നർ ചിത്രം നിലവില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം

വലിയ മൌത്ത് പബ്ലിസിറ്റിയൊന്നും ലഭിച്ചില്ലെങ്കിലും വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് വാരിസ്. ഇത്തവണത്തെ പൊങ്കല്‍ റിലീസ് ആയി അജിത്ത് ചിത്രം തുനിവിന്‍റെ അതേ ദിവസമായിരുന്നു വാരിസിന്‍റെയും തിയറ്റര്‍ റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 310 കോടിയിലേറെയാണ് ചിത്രം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ഒരു സീക്വന്‍സ് പുറത്തുവിട്ടിരിക്കുകയാണ് പ്രൈം വീഡിയോ. ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ഡിലീറ്റഡ് സീന്‍ എത്തിയിരിക്കുന്നത്. വിജയ്‍ അവതരിപ്പിച്ച വിജയ് രാജേന്ദ്രനും പ്രകാശ് രാജ് അവതരിപ്പിച്ച ജയപ്രകാശും തമ്മിലുള്ള പഞ്ച് ഡയലോഗുകള്‍ അടങ്ങിയ സീക്വന്‍സ് ആണിത്. 4.20 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുറത്തെത്തിയ വീഡിയോയ്ക്ക്.

ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. ബിഗിലിനെ മറികടന്നാണ് വാരിസ് വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയത്.

ALSO READ : ഇതുവരെ കണ്ടതൊന്നുമല്ല മേക്കോവര്‍; 100 വയസ്സുകാരനായി ഞെട്ടിച്ച് വിജയരാഘവന്‍: വീഡിയോ

Varisu - Deleted Scene - The Real Boss | Prime Video India