മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളിക്കൊപ്പം എത്തുന്ന ചിത്രം. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമായ ഇതിന്‍റെ പേര് ഇന്നലെയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. പിറന്നാള്‍ ദിനത്തിന് തലേന്ന് പുറത്തുവിട്ട ഫസ്റ്റ് ലുക്കിനൊപ്പമാണ് പേരും പ്രേക്ഷകര്‍ അറിഞ്ഞത്. വരിശ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കില്‍ സ്യൂട്ട് ധരിച്ച് ഒരു കോര്‍പ്പറേറ്റ് ഗെറ്റപ്പില്‍ ആയിരുന്നു വിജയ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ആദ്യ ലുക്ക് നായകനെ ഗൌരവ സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ഒന്നായിരുന്നെങ്കില്‍ സെക്കന്‍ഡ് ലുക്കില്‍ ഉല്ലാസവാനായ വിജയ്‍യെ ആണ് കാണാനാകുന്നത്. പച്ചക്കറി കയറ്റിയ ഒരു ലോറിയില്‍ കുട്ടികള്‍ക്കൊപ്പം കിടക്കുകയാണ് പോസ്റ്ററില്‍ നായകന്‍. ഫസ്റ്റ് ലുക്ക് പോലെ സെക്കന്‍ഡ് ലുക്കിനും ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Scroll to load tweet…

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് നിര്‍മ്മാണം. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ALSO READ : ലക്ഷ്‍മിപ്രിയ Vs റിയാസ്; വീക്കിലി ടാസ്‍കില്‍ ചിരിപ്പൂരം തീര്‍ത്ത് മത്സരാര്‍ഥികള്‍