Asianet News MalayalamAsianet News Malayalam

യുഎസില്‍ വന്‍ പ്രീമിയര്‍ പ്ലാന്‍ ചെയ്‍ത് 'വാരിസ്' നിര്‍മ്മാതാക്കള്‍; എത്തുക 1000 ല്‍ ഏറെ സ്ക്രീനുകളില്‍

ജനുവരി 11 നാണ് വാരിസിന്‍റെ യുഎസ് പ്രീമിയര്‍ നടക്കുക

varisu us premiere charted for more than 1000 screens vijay pongal release
Author
First Published Dec 27, 2022, 8:44 PM IST

തമിഴ് ബോക്സ് ഓഫീസ് എല്ലാ വര്‍ഷവും കാത്തിരിക്കുന്ന സീസണുകളില്‍ പ്രധാനമാണ് പൊങ്കല്‍. ഈ വര്‍ഷത്തെ പൊങ്കല്‍ മുന്‍ വര്‍ഷങ്ങളെയൊക്കെ അപേക്ഷിച്ച് ആവേശകരമാവുമെന്നും ഉറപ്പാണ്. തമിഴകത്തെ രണ്ട് പ്രമുഖ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തും എന്നതാണ് വരുന്ന പൊങ്കല്‍ സീസണിന്‍റെ പ്രത്യേകത. വിജയ് നായകനാവുന്ന വാരിസും അജിത്ത് കുമാര്‍ നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഇതില്‍ വിജയ് ചിത്രത്തിന് റിലീസിന് മുന്നോടിയായി യുഎസില്‍ വന്‍ സ്ക്രീന്‍ കൌണ്ടോടെയുള്ള പ്രീമിയര്‍ ആണ് നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്യുന്നത്.

ജനുവരി 11 നാണ് വാരിസിന്‍റെ യുഎസ് പ്രീമിയര്‍ നടക്കുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള അറിയിക്കുന്നു. അറുനൂറിലേറെ തിയറ്ററുകളിലായി 1000 ല്‍ ഏറെ സ്ക്രീനുകളില്‍ പ്രീമിയര്‍ ഷോകള്‍ നടക്കുമെന്നും അദ്ദേഹം അറിയിക്കുന്നു. ഇതിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ഡിസംബര്‍ 29 ന് ആരംഭിക്കും.

varisu us premiere charted for more than 1000 screens vijay pongal release

 

ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വാരിസ്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയമാണ് എത്തുക. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണിത്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

ALSO READ : വേറിട്ട ഗെറ്റപ്പില്‍ ടൊവിനോ; പേരില്ലാത്ത കഥാപാത്രമായി 'അദൃശ്യ ജാലകങ്ങളി'ല്‍

Latest Videos
Follow Us:
Download App:
  • android
  • ios