തെലുങ്ക് താരം വരുണ്‍ തേജിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വരുണ്‍ തേജ് ടെസ്റ്റ് നടത്തിയത്. വരുണ്‍ തേജിന്റെ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് വ്യക്തമല്ല. വീട്ടില്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ് താരം. കൊവിഡ് പൊസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെയാണ് അറിയിച്ചത്.

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തി. പൊസിറ്റീവായി. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ ആണ്. താൻ ഉടൻ തന്നെ തിരിച്ചുവരുമെന്നും വരുണ്‍ തേജ് പറഞ്ഞു. കൊവിഡ് പൊസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെ അറിയിച്ചു. വീട്ടില്‍ ക്വാറന്റൈനില്‍ പോകാൻ ഡോക്ടര്‍മാര്‍ തന്നെ അറിയിക്കുകയായിരുന്നു.

മറ്റ് ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് വരുണ്‍ തേജ് വ്യക്തമാക്കിയിട്ടില്ല.

എന്തായാലും കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഇപോള്‍ താരം.