തെലുങ്കില്‍ ശ്രദ്ധേയനായ യുവനടനാണ് വരുണ്‍ തേജ്. തനിക്ക് കൊവിഡ് പോസറ്റീവ് ആയ കാര്യം അടുത്തിടെ വരുണ്‍ തേജ് അറിയിച്ചിരുന്നു. ചെറിയ ലക്ഷണങ്ങളുമുണ്ടായിരുന്നു വരുണ്‍ തേജിന്. ഇപ്പോഴിതാ തനിക്ക് കൊവിഡ് നെഗറ്റീവ് ആയെന്ന് അറിയിച്ചിരിക്കുയാണ് വരുണ്‍ തേജ്. തന്റെ ഫോട്ടോയും വരുണ്‍ തേജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു വരുണ്‍ തേജ്.

തെലുങ്ക് താരം വരുണ്‍ തേജിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വരുണ്‍ തേജ് ടെസ്റ്റ് നടത്തിയത്. വരുണ്‍ തേജിന്റെ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് വ്യക്തമല്ല. വീട്ടില്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ് താരം. കൊവിഡ് പൊസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെയാണ് അറിയിച്ചത്. നെഗറ്റീവ് എന്ന് പറയുന്ന ഒരു കാര്യം എനിക്ക് വളരെയധികം സന്തോഷം നൽകുമെന്ന് എപ്പോഴെങ്കിലും വിചാരിച്ചിരുന്നില്ല. അതെ ഞാൻ കോവിഡ് നെഗറ്റീവ് പരീക്ഷിച്ചു. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് എല്ലാവർക്കും നന്ദിയെന്ന് വരുണ്‍ തേജ് പറയുന്നു.

മറ്റ് ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് വരുണ്‍ തേജ് വ്യക്തമാക്കിയിട്ടില്ല.

എന്തായാലും കൊവിഡ് നെഗറ്റീവ്  ആയതിന്റെ സന്തോഷത്തിലാണ് ഇപോള്‍ താരം.