മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഒക്കെ ഒട്ടനവധി ആരാധകരുള്ള താരമാണ സായ് പല്ലവി. തെലുങ്കില്‍ സായ്‍ പല്ലവിയുടെ ആദ്യത്തെ ചിത്രം വലിയ ഹിറ്റുമായിരുന്നു. അതാണ് അവിടെ ആരാധകരാകാൻ കാരണം. എന്തായാലും പ്രേക്ഷകര്‍ മാത്രമല്ല സെലിബ്രിറ്റികളും സായ് പല്ലവിയുടെ ആരാധകരാണെന്നാണ് മറ്റൊരു കാര്യം. സായ് പല്ലവിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വരുണ്‍ തേജ് പറയുന്നത്.

റാഷി ഖന്ന, പൂജ ഹെഗ്‍ഡ്, സായ് പല്ലവി എന്നിവരില്‍ ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു വരുണ്‍ തേജ് നല്‍കിയത്. സായ് പല്ലവിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു വരുണ്‍ തേജിന്റെ മറുപടി. പൂജ ഹെഗ്‍ഡെയുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും വരുണ്‍ തേജ് പറഞ്ഞു. എന്തായാലും വരുണ്‍ തേജിന്റെ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. സായ് പല്ലവി നായികയായ ഫിദ എന്ന തെലുങ്ക് ചിത്രത്തിലെ നായകനായിരുന്നു വരുണ്‍ തേജ്.