Asianet News MalayalamAsianet News Malayalam

കുമാരനാശാന്‍റെ കാവ്യത്തെ ആസ്‍പദമാക്കി 'വാസവദത്ത'; സെക്കന്‍ഡ് ഷെഡ്യൂള്‍ തൃശൂരിൽ

ശ്യാം നാഥ്  രചനയും സംവിധാനവും

vasavadatta movie second schedule begins at thrissur
Author
First Published Sep 3, 2024, 3:54 PM IST | Last Updated Sep 3, 2024, 3:54 PM IST

മഹാകവി കുമാരനാശാന്റെ കരുണ എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ചമയ്ക്കുന്ന വാസവദത്ത എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ്  രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. 

വാസവദത്തയായി സൗമ്യ, തോഴിയായി തമിഴ് മലയാളം നടി രമ്യ, ഉപഗുപ്തനായി വിഷ്ണു, ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അലൻസിയർ, നന്ദകിഷോർ, ഗീതാ വിജയൻ, തട്ടീം മുട്ടീം ജയകുമാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സൈമൺ ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശ്യാം നാഥ് എഴുതിയ വരികൾക്ക് ജെറി അമൽ ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, ഗായത്രി എന്നിവരാണ് ഗായകർ.

എഡിറ്റിംഗ് ജിസ്സ്, ആർട്ട് കണ്ണൻ മുണ്ടൂർ, മേക്കപ്പ് രാജേഷ് ആലത്തൂർ, കോസ്റ്റ്യൂംസ് മുത്തു മൂന്നാർ, പ്രൊഡക്ഷൻ കൺട്രോളർ അശ്വിൻ, കോഡിനേറ്റർ ബിനീഷ് തിരൂർ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ശാര്‍ദ്ദൂല വിക്രീഡിതം'; മലയാളത്തില്‍ നിന്ന് മറ്റൊരു വെബ് സിരീസ് കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios