ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയ്‍ലര്‍ പ്രിവ്യൂ ഷോ എറണാകുളത്ത് സംഘടിപ്പിച്ചു

ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പ്രിവ്യൂ ഷോ എറണാകുളം ഷേണായ്‌സ്‌ തിയറ്ററിൽ സംഘടിപ്പിച്ചു. എം പത്മകുമാർ, എൻ എം ബാദുഷ, ലെവിൻ സൈമൺ, മമ്മി സെഞ്ചുറി, എ എസ് ദിനേശ്, ജോസഫ് നെല്ലിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വവ്വാൽ ചാർട്ട് ചെയ്ത തിയറ്ററുകളിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശനം തുടങ്ങി. എല്ലാ ഭാഷയിലും ട്രെയിലർ പ്രിവ്യൂ കഴിഞ്ഞ ശേഷം മ്യൂസിക് ലോഞ്ചിനോട് അനുബന്ധിച്ച് റിലീസ് തീയതി തീരുമാനിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഷഹ്‌മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊയറ്റിക്കല്‍ ആക്ഷൻ ത്രില്ലർ ആണെന്നാണ് അണിയറക്കാര്‍ പറയുന്നത്.

മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി ചപോർക്കർ നായികയാകുന്നു. മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽപരം താരങ്ങൾ അഭിനയിക്കുന്നു. ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷഹ്‌മോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, എഡിറ്റർ ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം ജോൺസൺ പീറ്റർ, ഗാനരചന പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ ഫസൽ എ ബക്കർ.

സൗണ്ട് ഡിസൈനിങ് വിക്കി, പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യു, മേക്കപ്പ് സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈനർ ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി അഭിലാഷ് കൊച്ചി, കളറിസ്റ്റ് ലിജു പ്രഭാകർ, സംഘട്ടനം നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് ആഷിഖ് ദിൽജിത്ത്, പി ആർ ഒ- എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ് ഒപ്പറ, ഹോട്ട് ആന്റ് സോർ, കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News