ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന പാൻ-ഇന്ത്യൻ മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വവ്വാൽ വീണ്ടും അതിശയിപ്പിക്കുന്നു, ഡിസംബർ 26 നു ഫസ്റ്റ് ലുക്ക് വരും എന്ന് അണിയറക്കാർ അന്നൗൻസ് ചെയ്തപ്പോൾ കൂടിയാൽ എന്ത് സംഭവിക്കും എന്ന ചിന്തകളെ കാറ്റിൽ പറത്തി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് വവ്വാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ . മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ സംസ്കാരത്തിൽ ഒരു സിനിമ എന്നത് മലയാളികൾക്ക് അഭിമാനം തന്നെയാണ്, ഇവിടെ ഇത് യാഥാർഥ്യമാകുന്നൂ.

കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്. ഇന്ത്യയിലെ സൂപ്പർ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാർ കൂടെ അണിചേരുമ്പോൾ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂ.

ഷഹ്‌മോൻ ബി പറേലിൽ എന്ന സംവിധായകന്റെ മികവ് ഇനി തീയറ്ററിൽ എത്ര ഓളം സൃഷ്ട്ടിക്കാൻ സാധിക്കും എന്ന് മാത്രം നമ്മൾ നോക്കി കണ്ടാൽ മതി. ചിത്രത്തിലെ അഭിനേതാക്കളുടെ ബോർഡിങ് ആദ്യത്തെ അപ്ഡേറ്റ് മുതൽ ശ്രദ്ധനേടിയിരുന്നൂ ഇപ്പോൾ കാരക്ടറൈസേഷൻ വീണ്ടും ചർച്ചാവിഷയമാകുന്നൂ എന്ന് തന്നെ പറയാം. ഒത്തിരി കാര്യങ്ങൾ ഒളിപ്പിച്ചു വച്ച കിടിലൻ ഇടിപ്പടം ആണോ..? മുൾ മുനയിൽ നിറുത്തി തീയേറ്ററിൽ ഉത്സവം തീർക്കുവാനുള്ള പുറപ്പാടിലാണോ അണിയറപ്രവർത്തനങ്ങൾ എന്ന് മാത്രം ഇനി കണ്ടറിഞ്ഞാൽ മതി.

View post on Instagram

എത്ര കുറഞ്ഞാലും ഇന്ത്യൻ തീയേറ്ററുകളിൽ ചിത്രം ചർച്ചാവിഷയം ആകും എന്നതിൽ പോസ്റ്ററിൽ നിന്ന് തന്നെ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. പോസ്റ്ററിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് ആരാണെന്നു പറയാൻ സാധിക്കാത്ത വിധം അതി ഗംഭീരമായിരിക്കുന്നൂ ഓരോരുത്തരുടെയും പുറം കാഴ്ച. ആരെക്കുറിച്ച്‌ എടുത്തുപറയണം എന്നതിൽ ആശയകുഴപ്പം സൃഷ്ട്ടിക്കുന്നൂ. പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ജോണറിൽ വരുന്ന ചിത്രത്തിനെ വെറും ഒരു ഇടിപ്പടം എന്നതിനേക്കാൾ ആഴമുണ്ട് എന്ന് നമുക്ക് അനുമാനിക്കാം

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും രചിച്ചു, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിങ്, മുത്തു കുമാർ, ലെവിൻ സൈമൺ ജോസഫ് , ലക്ഷ്മി ചപോർക്കർ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി , ഗോകുലൻ, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ ജോൺ തുടങ്ങി മുപ്പതോളം താരങ്ങൾ അഭിനയിക്കുന്നൂ.

പ്രൊഡ്യൂസർ- ഷാമോൻ പിബി, കോ പ്രൊഡ്യൂസർ-സുരീന്ദർ യാദവ്, ഛായാഗ്രഹണം-മനോജ് എം ജെ,പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, 

പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

YouTube video player