Asianet News MalayalamAsianet News Malayalam

വിപിന്‍ ദാസിന്‍റെ തിരക്കഥ; 'വാഴ' ചിത്രീകരണം പൂർത്തിയായി

ഗൗതമന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം

vazha malayalam movie written by vipin das wrapped shooting
Author
First Published Apr 24, 2024, 4:34 PM IST | Last Updated Apr 24, 2024, 4:34 PM IST

ജയ ജയ ജയ ജയ ഹേ എന്ന് സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു. ഗൗതമന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ്  രചന നിർവ്വഹിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസിന്‍റെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിക്കുന്നു. സംഗീതം അങ്കിത് മേനോൻ, എഡിറ്റർ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് അമൽ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ സാർക്കാസനം, സൗണ്ട് എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ഗലാട്ട' മുതല്‍ 'ഇല്യൂമിനാറ്റി' വരെ; 'ആവേശം' ജൂക്ബോക്സ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios