സിനിമാ രംഗത്തെ വലിയ വിശേഷമാണ് നടി ഭാമയുടെ വിവാഹം. വിവാഹ വിവരം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ പങ്കാളിയാകുന്നത്. ചെന്നിത്തല സ്വദേശികളായ ജഗദീഷിന്‍റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. അരുണിന്‍റെ കുടുംബം ദുബായില്‍ സ്ഥിരതാമസക്കാാരാണ്.

ഭാമയുടെ വിവാഹവിവരം പുറത്തുവന്നതിന് പിന്നാലെയുള്ള ഒരു ആശംസയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.  ടെലിവിഷന്‍ ഷോകളിലും സിനിമയിലും സീരിയലിലുമായി സ്ഥിരസാന്നിധ്യമായ വീണ നായരാണ് ഭാമയ്ക്ക് ആശംസകള്‍ നേര്‍ന്നത്.  'ചക്കരേ ആമിക്കുട്ടി... അരുൺ ബ്രോയ്‌ക്കും ആശംസകൾ; ഒരുപാട് സന്തോഷം' എന്നാണ് വീണ കുറിച്ചത്. എന്നാല്‍ ആരാണീ ആമിക്കുട്ടി എന്നാണ് ആരാധകര്‍ക്ക് സംശയം. വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. രേഖിത രാജേന്ദ്രക്കുറുപ്പ് എന്നാണ് ഭാമയുടെ ശരിക്കുള്ള പേര്. സിനിമയിലെത്തിയ ശേഷമാണ് അവർ ഭാമയായി പേര് മാറിയത്. ഇവര്‍ വിവാഹിതരായാല്‍,  വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.