Asianet News MalayalamAsianet News Malayalam

'ഈ അച്ഛനും മകനും ആവേണ്ടിയിരുന്നത് ആ രണ്ട് താരങ്ങള്‍; ഡീ ഏജിംഗ് ഇല്ലായിരുന്നുവെങ്കില്‍ 'ഗോട്ടി'ല്‍ വിജയ് ഇല്ല'

എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്നോളജിയെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്ന് വെങ്കട് പ്രഭു 

venkat prabhu first wanted to cast rajinikanth and dhanush in the goat movie before thalapathy vijay came on board
Author
First Published Sep 4, 2024, 10:19 AM IST | Last Updated Sep 4, 2024, 10:19 AM IST

തമിഴ് സിനിമയില്‍ വിജയ്‍യോളം ആരാധക പിന്തുണയുള്ള താരങ്ങള്‍ ഇല്ല. അദ്ദേഹം ഡബിള്‍ റോളില്‍ എത്തുകയാണ് ഏറ്റവും പുതിയ ചിത്രം ഗോട്ടിലൂടെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ അച്ഛനും മകനുമായി എത്തുന്നത് വിജയ് ആണ്. ഡീ ഏജിംഗ് സാങ്കേതികവിദ്യയിലൂടെയാണ് വെങ്കട് പ്രഭു ഇത് സാധിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ ആദ്യ ആലോചനയില്‍ ഈ കഥാപാത്രങ്ങളായി മറ്റ് രണ്ട് താരങ്ങളാണ് തന്‍റെ മനസില്‍ ഉണ്ടായിരുന്നതെന്ന് വെങ്കട് പ്രഭു പറയുന്നു.

ചിത്രം എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്നോളജിയെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്ന് വെങ്കട് പ്രഭു പറയുന്നു. അതിനാല്‍ത്തന്നെ മറ്റ് രണ്ട് താരങ്ങളാണ് തന്‍റെ മനസില്‍ ഉണ്ടായിരുന്നതെന്നും. "എഴുതുന്ന സമയത്ത് അച്ഛന്‍ കഥാപാത്രമായി രജനി സാറും മകന്‍ കഥാപാത്രമായി ധനുഷുമാണ് എന്‍റെ മനസില്‍ ഉണ്ടായിരുന്നത്. ഡീ ഏജിംഗ് ടെക്നോളജിയെക്കുറിച്ച് മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെപ്പോലെയുള്ളൊരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിച്ചത്", ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കട് പ്രഭു പറഞ്ഞു.

മുഴുവന്‍ തിരക്കഥയും പറയുന്നതിന് മുന്‍പ്, ബേസിക് ഐഡിയ പറഞ്ഞപ്പോഴേ വിജയ് ചിത്രം ചെയ്യാന്‍ സമ്മതിച്ചുവെന്നും പറയുന്നു വെങ്കട് പ്രഭു. അദ്ദേഹത്തിന്‍റെ വിശ്വാസം തന്‍റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചുവെന്നും. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. 

ALSO READ : ഓണം നേടാന്‍ ആസിഫ് അലി; 'കിഷ്‍കിന്ധാ കാണ്ഡം' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios